InternationalLatest

ഇന്ത്യ-ബംഗ്ലാദേശ് പ്രധാന റെയില്‍വേപാത 55 വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നു

“Manju”

ന്യൂഡല്‍ഹി: 1965 ല്‍ നിശ്ചലമായ ഇന്ത്യ-ബംഗ്ലാദേശ് പ്രധാന റെയില്‍വേപാത വീണ്ടും തുറന്നു. വെര്‍ച്വല്‍ സംവിധാനം വഴി ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ റെയില്‍വേപാത ഉദ്ഘാടനം ചെയതു. 1971 ല്‍ പാകിസ്ഥാനെതിരെയുള്ള യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചതോടെയാണ് ബംഗ്ലാദേശ് രൂപീകരണം നടന്നത്. ഈ വിജയത്തിന്റെ വാര്‍ഷികത്തിന് പിറ്റേന്ന് ബംഗ്ലാദേശിനെ സഹായിക്കുന്ന ഇന്ത്യയുടെ രാജ്യാന്തര യോഗം സംഘടിപ്പിച്ചത്. 971 ലെ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ലക്ഷക്കണക്കിന് സൈനികരെ ഷെയ്ഖ് ഹസീന അനുസ്മരിച്ചു. ബംഗ്ലാദേശുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമമാണ് സ്വീകരിച്ചു വരുന്നതെന്നും ബംഗ്ലാദേശുമായി സഹവര്‍ത്തിത്വത്തിലും സാഹോദര്യത്തിലും കഴിയാനുമാണ് ഇന്ത്യ ശ്രമിച്ചിട്ടുള്ളതെന്നും മോദി പറഞ്ഞു. ബംഗാളിലെ ഹരല്‍ദീബാരിയെയും ബംഗ്ലാദേശിലെ ചിലാഹതിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേപാതയാണ് വീണ്ടും തുറന്നിരിക്കുന്നത്.

Related Articles

Back to top button