IndiaLatest

2047ഓടെ രാജ്യത്തിന്റെ പൊതുഭാഷയായി ഹിന്ദി മാറും

“Manju”

2047ഓടെ രാജ്യത്തിന്റെ പൊതുഭാഷയായി ഹിന്ദി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോകത്ത് ഏറ്റവും അധികം ആളുകള്‍ സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് ഹിന്ദി. ബ്രിട്ടീഷ് ഭരണകൂടം വിഭജിച്ച്‌ ഭരിക്കുകയും ഇംഗ്ലീഷ് അടിച്ചേല്‍പ്പിക്കുകയും ചെയ്തത് മൂലം ഹിന്ദി ഔദ്യോഗിക ഭാഷ ആല്ലാതാവുകയായിരുന്നു.

രാജ്യത്തെ ഒരുമിച്ച്‌ ചേര്‍ക്കാന്‍ ഹിന്ദിക്ക് മാത്രമേ സാധിക്കു. ഗുജറാത്തിലെ സൂറത്തില്‍ ഹിന്ദി ദിവസത്തോടനുബന്ധിച്ച്‌ നടന്ന ഒദ്യോഗിക ഭാഷ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയുടെ പേരില്‍ ജനങ്ങളെ അകറ്റി നിര്‍ത്താനല്ല നേതാക്കള്‍ ശ്രമിക്കേണ്ടത് മറിച്ച്‌ അവരെ ഒരുമിച്ച്‌ ചേര്‍ക്കാനാണ്. പ്രാദേശിക വാദം പ്രചരിപ്പിച്ച്‌ ജനങ്ങളെ തമ്മില്‍ തല്ലിച്ച്‌ മുതലെടുപ്പ് നടത്തുന്ന രാഷ്ട്രീയക്കാര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്ക് വലിയ സംഭവങ്ങള്‍ നല്‍കാന്‍ ഹിന്ദിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button