AlappuzhaKeralaLatest

പക്ഷിപ്പനി: താറാവുകളെ കൊന്നു

“Manju”

ഹരിപ്പാട്: പക്ഷിപ്പനി സ്ഥിരീകരിച്ച കരുവാറ്റയില്‍ വ്യാഴാഴ്ച മൃഗസംരക്ഷണവകുപ്പും ഗ്രാമപ്പഞ്ചായത്തും ചേര്‍ന്ന് 8,500 താറാവുകളെ കൊന്നു. അഞ്ചുപേര്‍ വീതമുള്ള നാലു സംഘങ്ങളാണ് രംഗത്തുണ്ടായിരുന്നത്. 15,600 താറാവുകളെ കൊല്ലുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചത്.

കാരമുട്ടില്‍ ജങ്കാര്‍ കടവിനു പടിഞ്ഞാറ് മാറിയാണ് താറാവുകളെ കൊന്നത്. വിറകും പഞ്ചാസാരയുമിട്ടശേഷം ഡീസലൊഴിച്ചു കത്തിക്കുകയായിരുന്നു. പുല്ലമ്പാത്തേരില്‍ സന്തോഷ്, ആന്റോ, ആറ്റുകടവില്‍ രാജു, പനമ്പടയില്‍ ഹരിക്കുട്ടന്‍ എന്നീ കര്‍ഷകര്‍ വളര്‍ത്തിയ താറാവുകളെയാണ് വ്യാഴാഴ്ച കൊന്നത്. കൊച്ചുപറമ്ബില്‍ ദേവരാജന്‍, ചീഞ്ചാലില്‍ ചന്ദ്രന്‍, നാലുചിറയില്‍ അപ്പ എന്നിവരുടെ കൈവശം 25,650 താറാവുകളുണ്ടായിരുന്നു. ഇവയില്‍ അയ്യായിരത്തോളം താറാവുകള്‍ ഇതിനോടകം ചത്തുകഴിഞ്ഞു.

Related Articles

Back to top button