LatestThiruvananthapuram

അന്യന്‍റെ കുറ്റം…

“Manju”

ഡോ. റ്റി. എസ് സോമനാഥൻ എഴുതിയ കവിത ശ്രദ്ധിച്ചാലും…

അന്യന്റെ കുറ്റം പറഞ്ഞു രസിക്കാതെ ഞാനെന്റെ കുറ്റങ്ങളൊര്‍ത്തു ദു:ഖിപ്പു
കൊള്ളൊരുതാത്തോനെ തേടിയലഞ്ഞു ഞാന്‍ കള്ളന്‍ എന്നുള്ളില്‍ ഇരിക്കേ
സത്യം വചയെന്ന തത്വശാസ്ത്രം കേട്ടു നിത്യം അസത്യമേ ചൊല്ലൂ

ധര്‍മ്മം ചരയെന്ന നീതി വാക്യത്തിനെ കര്‍മ്മത്താലെന്നും ത്യജിപ്പൂ
എന്നും കുളിച്ചു കുറിയിട്ടു ഞാനൊരുഭക്തനായി എങ്ങും നടപ്പൂ.
മെയ്യും മുഖവും മിനുക്കി നടപ്പൂ ഞാന്‍
ഉള്ളിന്റെ വൈകൃതം മാറ്റാന്‍…ഉള്ളിന്റെ വൈകൃതം മാറ്റാന്‍…

ശാസ്ത്രം പഠിച്ചു ബിരുദങ്ങള്‍ നേടി ഞാന്‍ ഗോത്രനികൃഷ്ഠത മാറ്റാന്‍
അന്യദേശം ചെന്നു പൊന്നും പണങ്ങളും കുന്നുപോല്‍ കൂട്ടി രസിപ്പൂ
ഞാനും ചരിക്കുന്നു ഞാനെന്ന ഭാവത്തില്‍ ഞാനാര് നീയാര്ചൊല്ലൂ
ഇന്ദ്രീയ ശക്തിയ്ക്കടിമയായി വാഴുന്നൂ ഇന്നുമെന്‍ ബോധതലങ്ങള്‍

ബാലനാണിന്നും ഞാന്‍ ഭീരുവാണിന്ന്
ഒരു ധീരനായി തീരുവതെന്നോ
കാലം സമാഗതമെന്നറിഞ്ഞിട്ടും ഉള്‍കോലമനക്കാത്തതെന്തേ
ആരേയും പറ്റിച്ച് കേമനാകാം നിനക്കാകുമോ നിന്നെ ചതിക്കാന്‍

എന്നന്തരാത്മാവ് കേഴുന്നു
ഗദ്ഗതം എന്നു നീ മര്‍ത്യനായീടും
എന്നു നീ മര്‍ത്യനായീടും…
എന്നു നീ മര്‍ത്യനായീടും..

Related Articles

Back to top button