IndiaLatest

വന്യ ജീവികളുടെ ആക്രമണം;പഞ്ചായത്തുകള്‍ക്ക് നടപടികള്‍ സ്വീകരിക്കാം; കേന്ദ്ര സര്‍ക്കാര്‍

“Manju”

സിന്ധുമോൾ. ആർ

വനാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മേഖലകളില്‍ വന്യജീവികളുടെ ആക്രമണം ഉണ്ടായാല്‍ വേണ്ട തീരുമാനമെടുക്കാന്‍ പഞ്ചായത്തധികൃതര്‍ക്ക് അധികാരം നല്‍കി കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ മാര്‍ഗ നിര്‍ദേശം. ആക്രമണകാരികളായ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ പഞ്ചായത്തുകള്‍ക്ക് തീരുമാനമെടുക്കാം. നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫിന്റെ 60-ാമത് സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്.

വന്യജീവി ആക്രമണത്താല്‍ വിളകള്‍ നഷ്ടമാകുന്നവര്‍ക്ക് പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് വഴി സഹായം ലഭ്യമാക്കണം. നഷ്ടപരിഹാരത്തിന്റെ ഒരു വിഹിതം 4 മണിക്കൂറിനകം നല്‍കുകയും വേണെന്നാണ് മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്. വന്യജീവികളുടെ ആക്രമണം ഒഴിവാക്കാന്‍ പ്രതിരോധ നടപടികള്‍ക്കായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സമിതി രൂപീകരിക്കണം. മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം മുന്നറിയിപ്പ് സംവിധാനം എന്നിവ ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Related Articles

Back to top button