KeralaLatestMalappuram

ചേളാരിയിൽ ആൾമറയില്ലാത്ത കിണറിൽ വീണ യുവാവിന് രക്ഷകരായത് സിവിൽ ഡിഫൻസും നാട്ടുകാരും

“Manju”

പി.വി.എസ്

മലപ്പുറം:തേഞ്ഞിപ്പലം ചേളാരിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ പിറകിലുള്ള ആൾമറയില്ലാത്ത കിണറിൽ വീണ യുവാവിനെ സിവിൽ ഡിഫെൻസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. മേലെ ചേളാരി ചോയിസ് ബേക്കറിയിലെ ജീവനക്കാരനായ പാലശ്ശേരി റമീസ് ബാബുവാണ് കടയുടെ പിറകിലായുള്ള കിണറിൽ രാത്രിയിൽ കാൽ തെന്നി വീണത്. അപകട വിവരം അറിഞ്ഞ ഉടനെ തന്നെ മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുമ്പോഴേക്ക് മീഞ്ചന്ത ഫയർ സ്റ്റേഷനിലെ തന്നെ സിവിൽ ഡിഫൻസ് വളണ്ടിയർമാർ കയറുപയോഗിച്ച് രക്ഷപ്പെടുത്തിയിരുന്നു.

Related Articles

Back to top button