IndiaKeralaLatest

മുംബൈയിലെ ചേരികളില്‍ 57 % പേര്‍ക്കും കോവിഡ് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

മുംബൈ:  നഗരത്തിലെ ആറില്‍ ഒരാള്‍ക്ക്(16%) കോവിഡ് വൈറസ് ബാധയുണ്ടായിട്ടുള്ളതായി പഠനത്തില്‍ പറയുന്നു. മുംബൈയിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍ 57 ശതമാനം പേര്‍ക്കും കോവിഡ് ബാധിച്ചിരുന്നതായി സര്‍വേ പറയുന്നു. മുംബൈ ചേരികളില്‍ പാര്‍ക്കുന്ന ഏഴായിരം പേരില്‍ നടത്തിയ മെഡിക്കല്‍ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഈ മാസം ആദ്യം റാന്‍ഡം സാമ്പിളുകള്‍ ശേഖരിച്ച്‌ സീറോ പ്രിവലെന്‍സ് പഠനം നടത്തിയിരുന്നു. പഠനത്തില്‍ പൊതുജനങ്ങളില്‍ ഒരു വിഭാഗത്തിന്റെ രക്തത്തില്‍ ഏതെങ്കിലും രോഗത്തിനെതിരായ ആന്റിബോഡികളുടെ സാന്നിധ്യം ഉണ്ടോയെന്നാണ് ഡോക്ടര്‍മാര്‍ പരിശോധിച്ചത്. മുന്‍പ് രോഗബാധയുണ്ടായവരിലാണ് ആന്റിബോഡികള്‍ വികസിക്കുക. ഇത് പൊതുജനങ്ങളില്‍ എത്രപേര്‍ രോഗബാധിതരായി എന്നുള്ളത് മാത്രമല്ല, ജനങ്ങള്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിച്ചോ എന്നുമനസ്സിലാക്കുന്നതിനും സഹായിക്കും.

ആന്റിബോഡികളുടെ സ്ത്രീകളിലായിരുന്നു ഇത് കൂടുതല്‍ എന്ന് സര്‍വേയില്‍ കണ്ടെത്തി. ഭൂരിഭാഗം കോവിഡ് 19 രോഗികളും രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും സര്‍വ്വേ വ്യക്തമാക്കുന്നുണ്ട്. നിതി ആയോഗ്, മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫ് ഗ്രേറ്റര്‍ മുംബൈ, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്‌ എന്നിവ സംയുക്തമായി മൂന്ന് മുനിസിപ്പല്‍ വാര്‍ഡുകളിലെ സന്നദ്ധപ്രവര്‍ത്തകരില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്.

Related Articles

Back to top button