KeralaLatest

സുരേഷ് റെയ്‌ന ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നു

“Manju”

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ഐപിഎല്‍, ഡൊമസ്റ്റിക് ക്രിക്കറ്റ് എന്നിവയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. സൗത്ത് ആഫ്രിക്ക, യുഎഇ, ശ്രീലങ്ക എന്നിവിടങ്ങളിലെ ട്വന്റി20 ഫ്രാഞ്ചൈസികളുമായി റെയ്‌ന ചര്‍ച്ച നടത്തുന്നതായാണ് സൂചന. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കുകയും മറ്റ് ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാന്‍ മുന്‍പോട്ട് വരികയും ചെയ്യാതിരുന്നതോടെ റെയ്‌നയ്ക്ക് കഴിഞ്ഞ ഐപിഎല്‍ സീസണ്‍ നഷ്ടമായിരുന്നു.

രണ്ട് മൂന്ന് വര്‍ഷം കൂടി കളിക്കാനാണ് ആഗ്രഹം : രണ്ട് മൂന്ന് വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കാനാണ് ആഗ്രഹം. ഉത്തര്‍പ്രദേശിന്റെ ഡൊമസ്റ്റിക് ടീമില്‍ ഒരുപാട് നല്ല താരങ്ങളുണ്ട്. ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് ഞാന്‍ എന്‍ഒസി വാങ്ങി. എന്റെ തീരുമാനത്തെ കുറിച്ച്‌ ബിസിസിഐ സെക്രട്ടറി ജയ് ഷായെ അറിയിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലായി പല ലീഗുകളില്‍ കളിക്കുകയാണ് ഇനി ലക്ഷ്യം, റെയ്‌ന പറയുന്നു.

റോഡ് സേഫ്റ്റി പരമ്പരയില്‍ കളിക്കും. സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളിലെ ഫ്രാഞ്ചൈസികള്‍ എന്നെ സമീപിച്ചു. എല്ലാം വ്യക്തമാവുമ്ബോള്‍ എല്ലാവരേയും ഞാന്‍ തന്നെ അറിയിക്കും, സുരേഷ് റെയ്‌ന പറയുന്നു.

ഐപിഎല്ലില്‍ നിന്നുള്ള റെയ്‌നയുടെ വിരമിക്കല്‍ പ്രഖ്യാപനം ഉടനെ ഉണ്ടാവും എന്നാണ് സൂചന. അടുത്തിടെ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്ന വീഡിയോ റെയ്‌ന പങ്കുവെച്ചിരുന്നു. ഐപിഎല്ലിലേക്ക് മടങ്ങി വരവ് ലക്ഷ്യമാക്കിയാവും ഇത് എന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ വിദേശ ലീഗുകളിലേക്ക് ചേക്കേറാനുള്ള റെയ്‌നയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്.

205 ഐപിഎല്‍ മത്സരങ്ങളാണ് സുരേഷ് റെയ്‌ന ഇതുവരെ കളിച്ചത്. നേടിയത് 5528 റണ്‍സ്. ബാറ്റിങ് ശരാശരി 32.5. സ്‌ട്രൈക്ക്‌റേറ്റ് 136.7. 2019ലാണ് റെയ്‌ന രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എംഎസ് ധോനിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിനൊപ്പമായിരുന്നു ഇത്.

 

Related Articles

Back to top button