IndiaKeralaLatest

കപ്പല്‍ ജീവനക്കാരനായ മലയാളി യുവാവിനെ ദക്ഷിണാഫ്രിക്കയില്‍ ജോലിക്കിടെ കടലില്‍ കാണാതായി

“Manju”

സിന്ധുമോള്‍ ആര്‍

കപ്പല്‍ ജീവനക്കാരനെ ദക്ഷിണാഫ്രിക്കയില്‍ ജോലിക്കിടെ കടലില്‍ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും കൃത്യമായ വിവരങ്ങള്‍ ലഭിക്കാതെ കുടുംബം. പാപ്പനംകോട് സത്യന്‍നഗര്‍ ആര്‍.പി. ടിന്റുഭവനില്‍ രാമചന്ദ്രന്റെയും പ്രസന്നയുടെയും മകന്‍ എബി ചന്ദ്ര(30) നെയാണ് ബുധനാഴ്ച കാണാതായതായി കപ്പല്‍ കമ്പനി അറിയിച്ചത്. രണ്ട് ദിവസം മുന്‍പ് വരെ വീട്ടില്‍ വിളിച്ചിരുന്നു.

എട്ടുവര്‍ഷം വിവിധ കപ്പല്‍ കമ്പനികളില്‍ ജോലി ചെയ്തിട്ടുള്ള എബി ഒന്നര വര്‍ഷം മുമ്പാണ് മുംബൈയിലെ ബേലാപ്പൂര്‍ സാല്‍സ് ഷിപ്പിങ് കമ്ബനിയില്‍ സീ മാന്‍ ആയി ജോലിയില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് എബി ഒടുവില്‍ നാട്ടില്‍ അവധിക്ക് വന്ന് മടങ്ങിയത്.

തുടര്‍ന്ന് വിശാഖപട്ടണത്ത് നിന്ന് കമ്പിയും സിമന്റും കയറ്റിയ ചരക്ക് കപ്പലില്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചു. ലോക് ഡൗണ്‍ കാരണം ദക്ഷിണാഫ്രിക്കയ്ക്കും മൗറീഷ്യസിനും ഇടയിലെ ദ്വീപില്‍ ഒരു മാസമായി കപ്പല്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നുവെന്ന് എബി വീട്ടുകാരെ അറിയിച്ചിരുന്നു.

ഇതിനിടെ പ്രതികൂല കാലാവസ്ഥയില്‍ കപ്പലിനുണ്ടായ തകരാറ് പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ എബി കടലില്‍ വീണെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. കടലില്‍ വീണപ്പോള്‍ എബി ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുവെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇതിന്റെ പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും. സമീപത്ത് എവിടെയെങ്കിലും നീന്തിക്കയറിയിട്ടുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അവര്‍. പ്രതികൂല കാലാവസ്ഥ ആയതിനാല്‍ തിരച്ചില്‍ നിര്‍ത്തിവെച്ചതായാണ് ഒടുവില്‍ കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button