KeralaLatest

ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

“Manju”

ശ്രീജ.എസ്

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഡയറക്ടര്‍ ഓഫ് കോളേജിയേറ്റ് എഡ്യുക്കേഷണല്‍ ഇന്റേണ്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ബിരുദധാരികളായ യുവതീയുവാക്കളില്‍ നിന്നും ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികാസത്തിനും ഉന്നമനത്തിനും സഹായകമായ നവീന ആശയങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൂന്ന് മുതല്‍ ആറ് മാസത്തെ ഇന്റേണ്‍ഷിപ്പ് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കും. താല്‍പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിനായി അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സേവനങ്ങളെ കുറിച്ചുള്ള ഒരു ലഘു വിവരണവും മാര്‍ച്ച്‌ എട്ടിന് മുന്‍പ് [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം.

Related Articles

Back to top button