ഇടുക്കി: നേര്യമംഗലം ചാക്കോച്ചി വളവില്‍ കെ എസ് ആര് ടി സി ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. അടിമാലി കുടമാങ്കുഴി സ്വദേശി സജീവനാണ് മരിച്ചത്.
സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരിക്കേറ്റവരെ കോതമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ അഞ്ച് മണിക്ക് മൂന്നാറില്‍ നിന്ന് എറണാകുളത്തേക്ക് പോയ ബസാണ് മറിഞ്ഞത്. ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നു. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.