KeralaLatest

നിപ: ചെറുവണ്ണൂരും ഫറോക്കിലും കടുത്ത നിയന്ത്രണം

“Manju”

ഫറോക്ക്: ചെറുവണ്ണൂരില്‍ 39കാരന് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോര്‍പറേഷൻ പരിധിയിലെ ചെറുവണ്ണൂരും ഫറോക്ക് മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാര്‍ഡുകളും കണ്ടെയ്ന്റ്മെന്റ് സോണുകളാക്കി കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി.
സമ്ബര്‍ക്കം വഴി രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും രോഗിയുമായി സമ്ബര്‍ക്കമുള്ളവര്‍ സമൂഹത്തിലെ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയുന്നതിനുമായാണ് ഈ നീക്കം. കണ്ടെയ്ൻമെന്റ് സോണായ മേല്‍ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല.
കര്‍ശനമായ ബാരിക്കേഡിങ് നടത്തും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പന കേന്ദ്രങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ വൈകീട്ട് 5 മണി വരെ മാത്രം. മരുന്ന് ഷോപ്പുകള്‍ക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫിസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കേണ്ടതും എന്നാല്‍ സര്‍ക്കാര്‍ -അര്‍ധസര്‍ക്കാര്‍-പൊതുമേഖല ബാങ്കുകള്‍, സ്കൂളുകള്‍, അംഗൻവാടികള്‍ എന്നിവ ഉള്‍പ്പെടെ മറ്റൊരു സ്ഥാപനവും ഇനിയൊരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവര്‍ത്തിക്കാൻ പാടുള്ളതല്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങള്‍ എത്തുന്നത് തടയേണ്ടതും പരമാവധി ഓണ്‍ലൈൻ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. മേല്‍പറഞ്ഞ വാര്‍ഡുകളിലെ പൊതു റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു.
നാഷനല്‍ ഹൈവേ/ സ്റ്റേറ്റ് ഹൈവേ വഴി യാത്ര ചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേല്‍ പറഞ്ഞ വാര്‍ഡുകളില്‍ ഒരിടത്തും വാഹനം നിര്‍ത്താൻ പാടുള്ളതല്ല. കണ്ടെയ്ൻമെന്റ് സോണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുമാണ്.

Related Articles

Back to top button