KeralaLatest

ശാന്തിഗിരി വിദ്യാദീപം പദ്ധതിയുടെ ഉത്‌ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും

“Manju”

 

തിരുവനന്തപുരം :ശാന്തിഗിരി വിദ്യാദീപം പദ്ധതിയുടെ ഉത്‌ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും .
കേരളത്തിലെ ഏറ്റവും മിടുക്കരായ പെൺകുട്ടികൾക്കായി നടപ്പാക്കുന്ന ഒരു സൗജന്യ
വിദ്യാഭ്യാസ പദ്ധതിയാണ് ‘വിദ്യാദീപം’. നിലവിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച കുട്ടികൾക്ക്‌ അടുത്ത അധ്യയന വർഷം (2022-2023) സൗജന്യമായി പ്ലസ് വൺ, പ്ലസ് ടു പഠനവും ഒപ്പം NEET Coaching ഉം നൽകുന്നതാണ് ഇതിന്റെ ലക്ഷ്യം.

ലക്ഷങ്ങൾ ചിലവു വരുന്ന ഇത്തരം ക്ലാസ്സുകൾ ഈ വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമായിരിക്കും.
കേരളത്തിലെ ഏറ്റവും പ്രഗത്ഭരും പരിചയ സമ്പന്നരുമായ അധ്യാപകരാണ് ഈ പദ്ധതിയുടെ ഭാഗമാകുന്നത്. ഇതിലേക്ക് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്താനായി പത്താം ക്ലാസ്സിലെ സയൻസ്/കണക്ക് പാഠഭാഗങ്ങളെ അധികരിച്ചായിരിക്കും പരീക്ഷ നടത്തുന്നത്. പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന ആദ്യത്തെ 50 പെൺകുട്ടികളെയാണ് ഈ പദ്ധതിയുടെ ഭാഗമാക്കുന്നത്.

ചടങ്ങിൽ ഈ കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ആദ്യ തവണ തന്നെ എംബിബി എസ് അഡ്മിഷൻ കരസ്ഥമാക്കിയ ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി വൈഷ്‌ണ എസ് വി. യെ ആദരിക്കും .  ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപിക ആയ ഷീജ എസ് ബി യുടെയും ആറ്റിങ്ങൽ സിദ്ധ ഡിസ്പെൻസറിയിലെ ഡോക്ടർ വിജയകുമാറിന്റെയും മകളാണ് വൈഷ്ണവി എസ് വി .

Related Articles

Back to top button