InternationalLatest

ഇന്ത്യയുമായി കൈകോര്‍ക്കാനൊരുങ്ങി അമേരിക്ക

“Manju”

വാഷിംഗ്ടണ്‍: കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുമായി കൈകോര്‍ക്കാനൊരുങ്ങി അമേരിക്ക. അമേരിക്കയുടെ കോണ്‍ഗ്രസ് പ്രതിനിധി ബ്രാഡ് ഷെര്‍മാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചുള്ള സാധ്യതകളെ കുറിച്ചാണ് ഇരുവരും ചര്‍ച്ച ചെയ്തത്. ഇന്ത്യാ-പസഫിക് മേഖലയിലെ സുരക്ഷാ വിഷയങ്ങളെ കുറിച്ചും ചര്‍ച്ച നടത്തി.

കോവിഡ് പ്രതിരോധത്തിനായുള്ള അവശ്യവസ്തുക്കളുടെ നീക്കം, അമേരിക്കയില്‍ നിന്നുള്ള വാക്സിന്‍ ഇന്ത്യയിലെത്തിക്കാനുള്ള സംവിധാനം, വാക്സിന്റെ ഗുണനിലവാരം സംബന്ധിച്ച ആരോഗ്യവകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ജയശങ്കര്‍ അമേരിക്ക സന്ദര്‍ശനത്തിനെത്തിയത്. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.
അമേരിക്കയുടെ പ്രതിരോധ വകുപ്പുമായും സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റുമായും ജയശങ്കര്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്.

Related Articles

Back to top button