InternationalLatest

മലയാളി വനിതാ ഡോക്ടർ സ്കോട്ട് ലൻഡിൽ കോവിഡ് ബാധിച്ച് മരിച്ചു

“Manju”

ശ്രീജ.എസ്

 

ലണ്ടൻ ∙ കോവിഡ് ബാധിച്ച് മലയാളിയായ വനിതാ ഡോക്ടർ ബ്രിട്ടനിൽ മരിച്ചു. സ്കോട്ട്ലൻഡിലെ ഡർഹമിനു സമീപം ഓക്ക്ലൻഡിലെ സ്റ്റേഷൻ വ്യൂ മെഡിക്കൽ സെന്ററിൽ ജിപി ആയി പ്രവർത്തിച്ചിരുന്ന ഡോ. പൂർണിമ നായർ (55) ആണ് മരിച്ചത്.

ഡൽഹി മലയാളിയായ പൂർണിമ സ്റ്റോക്ടൺ ഓൺ ടീസിലെ ആശുപത്രിയിൽ ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. ഭർത്താവ് ശ്ലോക് ബാലുപുരി സന്ദർലാൻറോയൽ ആശുപത്രിയിലെ സീനിയർ സർജനാണ്. മകൻ വരുൺ. സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടത്തും.

ഡൽഹി യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസിൽ പഠനം പൂർത്തിയാക്കിയ പൂർണിമ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രി ഡോക്ടറായിരുന്നു. ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിക്കുന്ന പത്താമത്തെ ജിപി സെന്റർ ഡോക്ടറാണ് പൂർണിമ.

Related Articles

Back to top button