KeralaLatestThiruvananthapuram

ആലിയാട് മാധവൻപിള്ള പ്രതിഭാപുരസ്കാരം സുരാജ് വെഞ്ഞാറമൂടിന്

“Manju”

വെഞ്ഞാറമൂട്: ആലിയാട് ജി മാധവൻപിള്ള സ്മാരക പ്രതിഭാ പുരസ്കാരം നടൻ സുരാജ് വെഞ്ഞാറമൂടിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും വെഞ്ഞാറമൂട് ഏരിയ സെക്രട്ടറിയും ആയിരുന്ന ആലിയാട് ജി മാധവൻപിള്ളയുടെ സ്മരണാർത്ഥം സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരമാണ് സുരാജിന് നൽകുന്നത്. ആലിയാട് മാധവൻപിള്ളയുടെ 14ആം ചരമവാർഷിക ദിനമായ ആഗസ്റ്റ് 22ന് രാവിലെ ഒൻപതിന് ആലിയാട് ജംഗ്ഷനിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ശ്രീ ആനാവൂർ നാഗപ്പൻ പുരസ്കാരം നൽകും. കോലിയക്കോട് കൃഷ്ണൻനായർ അധ്യക്ഷനാകും. ഡി കെ മുരളി എം എൽ എയും പങ്കെടുക്കും. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം ചെറ്റച്ചൽ സഹദേവൻ, കെ സി വിക്രമൻ, ആർ രമേശൻ നായർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.

Related Articles

Back to top button