IndiaLatest

സൈന്യത്തില്‍ ഇനി ‘ടൂര്‍ ഒഫ് ഡ്യൂട്ടി’

“Manju”

ന്യൂഡല്‍ഹി: സൈന്യത്തില്‍ ടൂര്‍ ഒഫ് ഡ്യൂട്ടിവരുന്നു. ഈ മാസം അവസാനം തന്നെ ഇതുസംബന്ധിച്ച്‌ പ്രഖ്യാപനം ഉണ്ടായേക്കും. ജവാന്മാരെയും ഓഫീസര്‍മാരെയും ചെറിയ കാലത്തേക്ക് മാത്രം പരിമിതമായ രീതിയില്‍ നിയമിക്കുന്നതാണ് ടൂര്‍ ഒഫ് ഡ്യൂട്ടി‘ . ഇപ്പോള്‍ ജവാന്മാരെ മാത്രം നാലുവര്‍ഷത്തേക്കാണ് നിയമിക്കുന്നത്. നിശ്ചിത സമയം കഴിയുമ്പോള്‍ ഇവരെ ഒഴിവാക്കും. എന്നാല്‍ മികവ് കാട്ടുന്നവര്‍ക്ക് സ്ഥിര നിയമനം ലഭിക്കാനും സാദ്ധ്യതയുണ്ട്. ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കുവേണ്ടിവരുന്ന ചെലവ് പരമാവധി കുറയ്ക്കുക എന്നാണ് പ്രധാന ലക്ഷ്യം. ഇതിനൊപ്പം കൂടുതല്‍ ചെറുപ്പക്കാരെ സൈന്യത്തിന്റെ ഭാഗമാക്കാനാവുകയും ചെയ്യും. പുതി സമ്പ്രദായം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടെന്നോണം അടുത്ത നാലുവര്‍ഷത്തേക്ക് സ്ഥിരനിയമനം സൈന്യത്തിലുണ്ടാവില്ലെന്ന് പ്രതിരോധവൃത്തങ്ങള്‍ സൂചിപ്പിട്ടുണ്ട്.

ഇപ്പോള്‍ കരസേനയിലെ ഉദ്യോഗസ്ഥരുട‌െ ശരാശരി പ്രായം 35-36 ആണ്. ‘ടൂര്‍ ഓഫ് ഡ്യൂട്ടിപൂര്‍ണമായി നടപ്പാക്കുമ്പോള്‍ ഇത് 25-26 ആയി കുറയ്ക്കാനാവും. ഇത് സൈന്യത്തിന് കൂടുതല്‍ യുവത്വത്തിന്റെ മുഖം നല്‍കും. ശമ്പള, പെന്‍ഷന്‍ ഇനത്തില്‍ വന്‍ തുക ലാഭിക്കാനാവും എന്നതാണ് മറ്റൊരു പ്രയോജനം. ഇപ്പോഴത്തെ കണക്കനുസരിച്ച്‌ 35-37 പ്രായപരിധിയില്‍ ഒരു വര്‍ഷം ശരാശരി 60,000 പേരാണ് സൈന്യത്തില്‍ നിന്ന് വിരമിക്കുന്നത്. ദീര്‍ഘകാലമാണ് ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ടിവരുന്നത്. വന്‍ തുകയാണ് ഇതിനായി ചെലവാകുന്നത്. ‘ടൂര്‍ ഓഫ് ഡ്യൂട്ടിനടപ്പാക്കുന്നതിലൂടെ ഈ ചെലവ് കുറയ്ക്കാനാവും. ഇങ്ങനെ ലഭിക്കുന്ന പണം സൈന്യത്തിന്റെ നവീകരണത്തിനായി ഉപയോഗിക്കാം.

 

Related Articles

Back to top button