KeralaLatest

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും നിയന്ത്രണം

“Manju”

ഗുരുവായൂര്‍: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം. പ്രതിദിനം മൂവായിരം പേർക്ക് മാത്രമാണ് ഇനി ദർശനാനുമതി. ഓൺലൈൻ ബുക്ക് ചെയ്തവർക്കാകും ഈ അനുമതി നൽകുക. വിവാഹസംഘത്തിൽ ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 12 പേർക്ക് പങ്കെടുക്കാവുന്നതാണ്.

മേൽപുത്തൂർ ആഡിറ്റോറിയത്തിലെ കലാപരിപാടികൾ മാറ്റിവെച്ചു. പ്രസാദ ഊട്ട് ഉണ്ടാകില്ല. പകരം 500 പേർക്ക് പ്രഭാത ഭക്ഷണവും 1000 പേർക്ക് ഉച്ചഭക്ഷണവും പാഴ്സൽ ആയി നൽകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുലാഭാരം നടത്താൻ ഭക്തർക്ക് അവസരം ഒരുക്കും.

ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കുഞ്ഞുങ്ങളുടെ ചോറുൺ നിർത്തിവെച്ചു.. ശീട്ടാക്കിയവർക്ക് ചോറൂൺ പ്രസാദ കിറ്റ് നൽകും. കിറ്റ് വാങ്ങാൻ കുട്ടികളുമായി ക്ഷേത്രത്തിലെത്തുന്നത് ഒഴിവാക്കണം.

Related Articles

Back to top button