Uncategorized

സ്വകാര്യ ബസുടമകളുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് ഗതാഗത മന്ത്രി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : സ്വകാര്യ ബസുടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ബസുടമകള്‍ക്കായുള്ള എല്ലാ സാഹായങ്ങളും സര്‍ക്കാര്‍ ചെയ്തു. ടാക്‌സ് അടയ്‌ക്കേണ്ട അവസാന തീയതി രണ്ട് മാസത്തേക്ക് നീട്ടി നല്‍കി.

ബസുടമകള്‍ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മാത്രമല്ല, ബസുടമകളെയും ജീവനക്കാരെയും മാത്രം നോക്കി തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പറ്റില്ല, പൊതുജനങ്ങളുടെ കാര്യം നോക്കേണ്ട ഉത്തരവാദിത്തം ഇക്കാര്യത്തില്‍ സര്‍ക്കാറിനുണ്ട്.

ഈ കാലഘട്ടത്തില്‍ സര്‍ക്കാറിന്റെ സാമ്പത്തിക പരിമിതി എല്ലാവര്‍ക്കും അറിയാം. ഈ പ്രയാസങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് ഒരു പൊതു സമവായത്തിലൂടെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ആ സമവായത്തിന്റെ ഭാഷയിലുള്ള തീരുമാനങ്ങളോട് സഹകരിക്കണമെന്നാണ് സ്വകാര്യ ബസുടമകളോട് ആവശ്യപ്പെടാനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button