KasaragodKeralaLatest

കാസർഗോഡ് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു.

“Manju”

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസർഗോഡാണ് മരണം റിപ്പോർട്ട് ചെയ്തത്. തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി ടി ഹസൈനാർ ഹാജി (78) ആണ് മരിച്ചത്. ആലുവയിൽ ലോട്ടറി വിൽപനക്കാരനും മലപ്പുറത്ത് ഇന്നലെ മരിച്ച കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു.

ആലുവ കീഴ്മാട് സ്വദേശി ചക്കാലപ്പറമ്പിൽ സി കെ ഗോപി(70)യാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ മലപ്പുറത്ത് ഇന്നലെ മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ മകൾ ആസ്യക്ക് ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കുഞ്ഞിന്റെ സാമ്പിൾ തുടർപരിശോധനയ്ക്ക് അയച്ചു.

Related Articles

Back to top button