KeralaLatest

വീടുകള്‍ ഇനി ഞൊടിയിടയില്‍,​ ഒറ്റദിവസം കൊണ്ട് നാലെണ്ണം വരെ നി‌ര്‍മ്മിക്കാം

“Manju”

വീട് പണി ഒന്നോ രണ്ടോ ദിവസം കൊണ്ട് തീര്‍ക്കാന്‍ കഴിഞ്ഞാല്‍ അദ്ഭുതപ്പെടേണ്ട,​ ഇപ്പോഴിതാ അതിനുള്ള ടെക്‌നോളജിയും വന്നുകഴിഞ്ഞു. ഒറ്റദിവസം കൊണ്ട് ചുരുങ്ങിയത് നാലു വീടുകള്‍ വരെ ഈ ടെക്നോളജി ഉപയോഗിച്ച്‌ നിര്‍മ്മിക്കാന്‍ കഴിയും,​ നമ്മുടെ ഇഷ്ടത്തിനും പ്ലാനിനും ബഡ്ജറ്റിനും അനുസരിച്ചുള്ള വീടുകള്‍ ഫാക്ടറിയില്‍ നിര്‍മ്മിച്ച്‌ സൈറ്റില്‍ കൊണ്ടെത്തിക്കും,​ റെഡിമെയ്ഡ് വീടുകള്‍ എന്നും ഇവയെ പറയാം. പ്രീകാസ്റ്റ് ടെക്‌നോളജി എന്നാണ് ഈ നിര്‍മ്മാണ രീതിയുടെ പേര്. ന്യൂസീലാന്‍ഡിലെ നിര്‍മ്മാതാവായ ഗാവിന്‍ മൂര്‍ ആണ് ഈ ടെക്‌നോളജിയുടെ ഉപജ്ഞാതാവ്.

ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സൈറ്റിലേക്ക് ട്രക്കില്‍ കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ഫ്ലോറിംഗും ജനാലകളും കിച്ചണ്‍ കാബിനറ്റുകളും വരെ ഫാക്ടറിയില്‍ അസംബിള്‍ ചെയ്തതിന് ശേഷമാണ് വീടുകള്‍ സൈറ്റിലെത്തിക്കുന്നത്. ഇലക്‌ട്രിക് വയറിംഗ്,​ ഫിറ്റിംഗ്സ്,​ സ്വിച്ചുകള്‍,​ പ്ലംബിംഗ് പണികള്‍ എന്നിവയെല്ലാം ഫാക്ടറിയില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കും. സ്റ്റെയര്‍ കേസുകള്‍ വരെ ഇപ്രകാരം ഫാക്ടറിയില്‍ നിര്‍മ്മിച്ചെടുക്കുന്നു.

ചുമരുകള്‍,​ സ്ട്രക്ചറല്‍ ബീമുകള്‍,​ ആ‌ര്‍ക്കിടെക്ചറല്‍ ക്ലാഡിംഗ്,​ റൂഫ്,​ ഡെക്ക് എന്നിവയ്ക്കെല്ലാം ഇണങ്ങുന്ന രീതിയില്‍ പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് പാനലുകള്‍ ഡിസൈന്‍ ചെയ്തെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഈ പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് പാനലുകള്‍ അയണ്‍ പില്ലറുകളില്‍ ഘടിപ്പിക്കുന്നു. നാലുവശത്തുമായ സ്ഥാപിച്ച ഈ അയണ്‍ പില്ലറുകളാണ് കെട്ടിടത്തിന്റെ ഭാരം മുഴുവന്‍ താങ്ങുന്നു. ഈ പില്ലറുകള്‍ക്ക് ഒരു ലോക്കിംഗ് സിസ്റ്റവും ഉണ്ട്. ഈ വീടുകളുടെ ഔട്ട‌ര്‍വാളുകള്‍ക്ക് നാലിഞ്ച് കനവും ഇന്നര്‍വാളുകള്‍ക്ക് മൂന്നിഞ്ച് കനവുമാണുള്ളത്. ഭൂകമ്പം. തീ, ചുഴലിക്കാറ്റ് എന്നിവയെയും പ്രതിരോധിക്കാന്‍ ഇത്തരം നിര്‍മിതികള്‍ക്കു സാധിക്കുമെന്നാണ് മൂര്‍ അവകാശപ്പെടുന്നത്. .

Related Articles

Back to top button