IndiaLatest

പ്രതിദിനം 1.25 കോടി ഡോസ്​ വാക്സിന്‍ വിതരണം ചെയ്യുന്നു​ണ്ട്; പ്രധാനമന്ത്രി ​

“Manju”

ഡല്‍‍ഹി; രാജ്യത്ത് പ്രതിദിനം 1.25 കോടി ഡോസ്​ വാക്സിന്‍ വിതരണം ചെയ്യുന്നു​ണ്ടെന്ന്​​ പ്രധാനമന്ത്രി ​ന​രേ​ന്ദ്ര മോ​ദി. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിന്റെ ക​ണ​ക്കു​ക​ള്‍​പ്ര​കാ​രം ഏ​ക​ദേ​ശം പ്ര​തി​ദി​നം 75 ല​ക്ഷ​ത്തോ​ളം ഡോ​സ്​ വാ​ക്​​സി​നാ​ണ്​​ രാ​ജ്യ​ത്ത്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ര​ണ്ടു​ ത​വ​ണ മാ​ത്ര​മാ​ണ്​​ ഒ​രു കോ​ടി​യി​ല​ധി​കം ഡോ​സ് വി​ത​ര​ണം​ ചെ​യ്​​ത​ത്​. സെ​പ്​​റ്റം​ബ​ര്‍ ഒ​ന്നി​ന്​ 1.33 കോ​ടി ഡോ​സും ആ​ഗ​സ്​​റ്റ്​ 30ന്​ 1,00,64,032 ​ഡോ​സും വി​ത​ര​ണം ചെ​യ്​​തി​രു​ന്നു.

എ​ന്നാ​ല്‍, സെ​പ്​​റ്റം​ബ​ര്‍ ആ​റി​ന്​ 71,77,219 ഡോ​സ്​ വാ​ക്​​സി​നാ​ണ് വി​ത​ര​ണം ചെ​യ്തത്. സെ​പ്​​റ്റം​ബ​ര്‍ അ​ഞ്ചി​ന്​ 71,61,760 ഡോ​സും നാ​ലാം തീ​യ​തി​ 70,88,424 ഡോ​സും മൂ​ന്നാം തീ​യ​തി 74,84,33 ഡോ​സ്​ വാ​ക്​​സി​നു​മാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിന്റെ ക​ണ​ക്കു​പ്ര​കാ​രം വി​ത​ര​ണം ചെ​യ്​​ത​ത്. ര​ണ്ടാം തീ​യ​തി 81 ല​ക്ഷ​ത്തോ​ളം ഡോ​സ് വാ​ക്​​സി​ന്‍ വി​ത​ര​​ണം​ ചെ​യ്​​തു​വെ​ന്നാ​ണ്​ ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്ന​ത്. ജൂ​ലൈ പ​കു​തി​യോ​ടെ ​പ്ര​തി​ദി​നം ഒ​രു കോ​ടി ഡോ​സ്​ വാ​ക്​​സി​ന്‍ കു​ത്തി​വെ​പ്പ്​ ന​ട​ത്തു​മെ​ന്ന്​ കേ​ന്ദ്രം നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related Articles

Back to top button