KeralaKollamLatest

കൊല്ലം ബൈപ്പാസ് നാലുവരിപ്പാതയാക്കുന്നു

“Manju”

ശ്രീജ.എസ്

കൊല്ലം: കൊല്ലം ബൈപ്പാസ് നാലുവരി പാതയായി വികസിപ്പിക്കാനുള്ള പദ്ധതി പ്രത്യേകപരിഗണന നല്‍കി നടപ്പാക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഇടപെടല്‍. കഴിഞ്ഞ പത്തുമാസത്തിനിടയിലുണ്ടായ 18 അപകടമരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.

കാവനാട് മുതല്‍ മേവറം വരെയുള്ള 13 കിലോമീറ്റര്‍ രണ്ടുവരി പാതയായി വികസിപ്പിച്ചിട്ടുണ്ട്. നാലുവരിയാക്കാനുള്ള സ്ഥലവും നേരത്തെ തന്നെ ഏറ്റെടുത്തിട്ടുണ്ട്. ബൈപ്പാസ് നാലുവരിപാതയായി മാറുന്നതോടെ കല്ലുംതാഴം, അയത്തില്‍ ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്കിനും ശാശ്വതപരിഹാരമാകും.

കേന്ദ്രമന്ത്രിയുടെ നിര്‍ദേശപ്രകാരം എന്‍എച്ച്‌ ചെയര്‍മാന്‍ ഡോ.സുഖ്ബിര്‍സിംഗ് സാധുവും ഉപരിതലഗതാഗതസെക്രട്ടറി അര്‍മേനി ഗിരിഥറും ഇത് സംബന്ധിച്ച അറിയിപ്പ് കൊല്ലം എംപിക്ക് നല്‍കി. ബൈപ്പാസ് പ്രവര്‍ത്തനം ആരംഭിച്ച 2019 ഏപ്രില്‍ 19 മുതല്‍ 2020 ഫെബ്രുവരി വരെ 214 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സര്‍വീസ് റോഡുകള്‍ ഇല്ലാത്തത് കാരണം 52 ഉപറോഡുകളില്‍നിന്നുമായി നേരിട്ട് വാഹനങ്ങള്‍ ബൈപ്പാസിലേക്ക് കയറുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ബൈപ്പാസ് ബ്ലാക് സ്‌പോട്ടായി കണ്ടാണ് നിതിന്‍ ഗഡ്കരിയുടെ തീരുമാനം.

Related Articles

Back to top button