IndiaLatest

കോവിഡ് :എല്ലാ ജില്ലകളിലും സിദ്ധ ചികിത്സ തുടങ്ങും

“Manju”

ചെന്നൈ- തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും കോവിഡ് 19 സിദ്ധ ചികിത്സ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി സി. വിജയഭാസ്കര്‍. ചെറു ലക്ഷണങ്ങള്‍ ഉളളവരെയും ലക്ഷണമില്ലാത്ത രോഗികള്‍ക്കുമാണ് സിദ്ധ ചികിത്സ നല്‍കുക. പുതുക്കോട്ടയില്‍ സ്ഥാപിച്ച 100കിടക്കകളുള്ള സിദ്ധ കോവിഡ് കെയര്‍സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ 18 സിദ്ധ കെയര്‍സെന്റര്‍ ആണ് സംസ്ഥാനത്ത് ഉള്ളത്. രോഗികളില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സിദ്ധ ഔഷധങ്ങള്‍ സഹായിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിദ്ധ ചികിത്സയ്ക്ക് പ്രചാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എല്ലാ കോവിഡ് കെയര്‍ സെന്ററുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും സിദ്ധ ഔഷധങ്ങള്‍ വിതരണം ചെയ്യുമെന്നും വിജയഭാസ്കര്‍ പറഞ്ഞു. കോവിഡ് ചികിത്സയ്ക്ക് എല്ലാ ചികിത്സാ രീതികൾക്കും പ്രാമുഖ്യം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

Related Articles

Back to top button