KeralaLatest

മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം

“Manju”

മലപ്പുറം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച വാഹനം ഇടിച്ചു മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട് ഇന്നേക്ക് ഒരു വർഷം. വിചാരണ പോലും ഇതുവരെ തുടങ്ങാത്ത സാഹചര്യത്തിൽ കെ എം ബഷീറിന് നീതി ലഭിക്കും എന്ന് ഉറപ്പില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം ആശങ്കപ്പെടുന്നു.

കെ എം ബഷീർ കൊല്ലപ്പെട്ടു ഒരു വർഷം ആകുമ്പൊഴും കേസിലെ നടപടികൾ ഇഴയുകയാണ്. കേസ് നീണ്ടുപോകുന്നു, വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. നിർണായകമായ തെളിവുകൾ പോലീസ് ശേഖരിച്ചിട്ടില്ലെന്നും അബ്ദുൽ റഹ്മാൻ  പറഞ്ഞു.

” അപകട സമയത്ത് നഷ്ടമായ ബഷീറിന്റെ സ്മാർട്ട് ഫോണും , മ്യുസിയം മേഖലയിലെ റോഡിലെ അപകടം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും പ്രധാനമാണ്. അത് ഇതുവരെയും ലഭിച്ചിട്ടില്ല”. ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്ത് കേസിനെ ബാധിക്കും. ഐഎഎസ് ലോബിയുടെ ഇടപെടലിന് സർക്കാർ വഴങ്ങി. അദ്ദേഹം പറയുന്നു.

” ശ്രീറാമിനെ സംരക്ഷിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. ശ്രീറാമിന് വേണ്ടി ഐഎഎസ് ലോബിയുടെ ഇടപെടൽ ശക്തമാണ്”. അദ്ദേഹത്തിന് എതിരെ മൊഴി നൽകിയവരെ സ്വാധീനിക്കാൻ ആരോഗ്യവകുപ്പിലെ പദവി വഴി ശ്രീറാമിന് സാധിച്ചേക്കും എന്ന് ആശങ്ക ഉണ്ട്.

Related Articles

Back to top button