IndiaKeralaLatestThiruvananthapuram

പീഡനശ്രമക്കേസിലെ പ്രതിക്ക് ജാമ്യം നല്‍കാന്‍; പീഡിപ്പിക്കാന്‍ ശ്രമിച്ച യുവതിയുടെ കയ്യില്‍ രാഖി കെട്ടണമെന്ന് കോടതി

“Manju”

സിന്ധുമോള്‍ ആര്‍

ഇന്‍ഡോര്‍: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ജാമ്യത്തിന് കോടതി മുന്നോട്ടുവച്ചത് വ്യത്യസ്തമായ ഉപാധികള്‍. പീഡിപ്പിക്കാന്‍ ശ്രമിച്ച യുവതിയെ കയ്യില്‍ രാഖി കെട്ടണമെന്നൂം അവളെ എല്ലാക്കാലത്തും സംരക്ഷിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യണമെന്നുമാണ് ഉപാധി. മധ്യപ്രദേശ് ഹൈക്കോടതിയിലെ ഇന്‍ഡോര്‍ ബെഞ്ചിന്റെതാണ് നിര്‍ദേശം.

രക്ഷാബന്ധന്‍ പ്രമാണിച്ച്‌ സഹോദരന്മാര്‍ സഹോദരിമാര്‍ക്ക് നല്‍കുന്ന സമ്മാനമായി കണക്കാക്കി യുവതിക്ക് 11,000 രൂപയും നല്‍കണം. പ്രതിയായ വിക്രം ബഗ്രി ഭാര്യയ്‌ക്കൊപ്പം രക്ഷാബന്ധന്‍ ദിനമായ ഓഗസ്റ്റ് മൂന്നിന് രാവിലെ 11 മണിക്ക് യുവതിയുടെ വീട് സന്ദര്‍ശിക്കുകയും അവര്‍ക്ക് മധുരപലഹാരങ്ങള്‍ സമ്മാനിക്കുകയും വേണം. ഭാര്യയുടെ സാന്നിധ്യത്തില്‍ വേണം പ്രതി പരാതിക്കാരിയായ യുവതിയെ സഹോദരിയായി സ്വീകരിക്കാനെന്നും സിംഗിള്‍ ബെഞ്ച് ജഡ്ജി രോഹിത് ആര്യ ഉത്തരവില്‍ പറയുന്നു.

Related Articles

Back to top button