IndiaKeralaLatest

സുശാന്തിനൊപ്പമുള്ള രക്ഷാബന്ധന്‍ ചിത്രങ്ങള്‍ പങ്കുവച്ച്‌ സഹോദരി

“Manju”

സിന്ധുമോള്‍ ആര്‍

ആന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിനൊപ്പമുള്ള ബാല്യകാല ചിത്രങ്ങള്‍ പങ്കുവച്ച്‌ സഹോദരി ശ്വേത സിങ് കീര്‍ത്തി. രക്ഷാബന്ധനോട് അനുബന്ധിച്ച വീട്ടില്‍ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ശ്വേത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നാല് സഹോദരിമാരും ഒന്നു ചേര്‍ന്ന് സുശാന്തിന്റെ കൈയില്‍ രാഖിയണിയിക്കുന്നതും ഇവരുടെ അമ്മ ഈ സന്തോഷത്തില്‍ പങ്കുചേരുന്നതും ചിത്രത്തില്‍ കാണാം.

സഹോദരിമാര്‍ എത്രമാത്രം സുശാന്തിനെ സ്‌നേഹിച്ചിരുന്നെന്നും ആ സ്‌നേഹം ഇനിയും തുടരുമെന്നും ശ്വേത പോസ്റ്റില്‍ കുറിക്കുന്നു. “Happy Rakshabandhan mera sweet sa baby എന്നാണ് ചിത്രത്തിന് ശ്വേതയുടെ ക്യാപ്ഷന്‍. ഒപ്പം നീ എന്നും ഞങ്ങളുടെ അഭിമാനമായിരുന്നു, അഭിമാനമായിരിക്കും എന്നും ശ്വേത കുറിക്കുന്നു.

Related Articles

Back to top button