KeralaLatestThiruvananthapuram

അഫ്ഗാന്‍ ജയിലിലെ ഐസിസ് ആക്രമണം,പിന്നില്‍ മലയാളി: ചാവേര്‍ കാസര്‍കോട് സ്വദേശി

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂഡല്‍ഹി: അഫ്ഗാനിലെ ജയിലില്‍ കഴിഞ്ഞദിവസം ഐസിസ് നടത്തിയ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ മലയാളിയെന്ന് രഹസ്യാന്വേഷണ വിഭാഗം. കാസര്‍കോട് സ്വദേശിയായ കെ.പി ഇജാസാണ് ചാവേറായതെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആക്രമണത്തില്‍ ഭീകരരടക്കം 24പേരാണ് മരിച്ചത്.

ഭീകരരെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ആക്രമണം നടത്തിയത്. ആദ്യം ചാവേര്‍ സ്ഫോടനം നടത്തുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട വെടിവയ്പ്പുണ്ടാവുകയായിരുന്നു. സ്ഫോടനത്തിലും വെടിവയ്പ്പിലുമാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. മലയാളികള്‍ ഐസിസില്‍ ചേര്‍ന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Articles

Back to top button