IndiaLatest

രാജ്യത്ത് കൊവിഡ് കേസുകൾ പത്തൊൻപത് ലക്ഷത്തിലേക്ക്

“Manju”

രാജ്യത്തെ കൊവിഡ് കേസുകൾ പത്തൊൻപത് ലക്ഷത്തിലേക്ക്. ഉത്തർപ്രദേശിൽ കൊവിഡ് ബാധിതർ ഒരു ലക്ഷം കടന്നു. കർണാടകയിലും അസമിലും റെക്കോർഡ് പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തു. മിസോറമിൽ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് പതിനഞ്ച് വരെ അർധസൈനികരുടെ പ്രവേശനം വിലക്കി. മേഘാലയയിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 15 സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ വന്‍വര്‍ധനയാണുള്ളത്. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഐസിഎംആര്‍ നിര്‍ദേശം നല്‍കി.

പ്രതിദിന കേസുകളിൽ ആന്ധ്ര വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി. 24 മണിക്കൂറിനിടെ 9,747 പേർക്ക് രോഗം സ്ഥിരീകരിച്ചു. 67 പേർ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 1,76,333ഉം മരണം 1604ഉം ആയി.
കർണാടകയിൽ 6,259 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റെക്കോർഡ് വർധനയാണിത്. 110 പേർ കൂടി മരിച്ചതോടെ ആകെ മരണം 2704 ആയി. തമിഴ്‌നാട്ടിൽ 5,063ഉം പുതിയ കേസുകളും 108 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,68,285ഉം മരണം 4,349ഉം ആയി. ഉത്തർപ്രദേശിൽ 2948ഉം അസമിൽ 2886ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മേഘാലയയിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് അടക്കം 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശ്രീനഗറിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂ പിൻവലിച്ചു.

Related Articles

Back to top button