IndiaKeralaLatestThiruvananthapuram

ഡല്‍ഹിയില്‍ പൊതു സ്ഥലങ്ങളില്‍ ഹുക്ക നിരോധിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ ഹുക്കയും സമാന ഉത്പന്നങ്ങളും നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിങ്കളാഴ്ച പ്രഖ്യാപിച്ച്‌ ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി ഇത്തരമൊരു ഉത്തരവ് പ്രഖ്യാപിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട അപകടസാധ്യതയെക്കുറിച്ച്‌ ലോകാരോഗ്യസംഘടന പുറത്തുവിട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്നും ചില കാര്യങ്ങള്‍ ആരോഗ്യത്തിന് അപകടകരമാണെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

പുകവലിക്കുന്നവര്‍ക്ക് കൊവിഡ് വ്യാപന സാധ്യത കൂടുതലാണെന്ന് ആരോ ഗ്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വിരലുകള്‍ വായില്‍ സ്പര്‍ശിക്കാന്‍ സാധ്യത കൂടുതലാണെന്നും അതുവഴി വൈറസ്
ശരീരത്തിലെത്താമെന്നും ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു. ഇവയെല്ലാം കണക്കിലെടുത്ത് പാന്‍ഡെമിക് നിയമപ്രകാരം എല്ലാത്തരം ഹുക്കകളും ഉടന്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.

ഉത്തരേന്ത്യയില്‍ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഹുക്ക ഉപയോഗിക്കാറുണ്ട്. അതിനാല്‍ പുകയില്ലാത്ത ഹുക്ക ആണെങ്കില്‍ കൂടി ഉപയോഗിക്കരുതെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button