IndiaLatest

ലുധിയാന സ്ഫോടനം : എന്‍.ഐ.എ ടീം ജര്‍മ്മനിയിലേക്ക്

“Manju”

ന്യൂഡല്‍ഹി: ലുധിയാന കോടതി വളപ്പിലുണ്ടായ സ്ഫോടനക്കേസിന്റെ അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ജര്‍മ്മനിയിലേക്ക്. ജര്‍മ്മനിയില്‍ അറസ്റ്റിലായ ജസ്‌വീന്ദര്‍ സിംഗ് മുള്‍ട്ടാനിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ജര്‍മ്മനിയിലേക്ക് പോകുന്നത്.

ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും കൂടി വേണ്ടിയാണ് എന്‍..എയുടെ യാത്ര. അതിനായി, യു..പി.എയും, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മറ്റു പ്രസക്ത വകുപ്പുകളും ചേര്‍ത്ത് ഇയാളുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഒരു ഭീകര സംഘടനയാണ് സിഖ്സ് ഫോര്‍ ജസ്റ്റിസ്. സിഖുകാര്‍ക്ക് മാത്രമായി ഒരു സ്വതന്ത്ര രാഷ്ട്രമെന്ന ഖാലിസ്ഥാന്‍ ആശയത്തെ പിന്തുണയ്ക്കുന്ന ഇവര്‍, പഞ്ചാബിലെ യുവത്വത്തെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകൃഷ്ടരാക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലും മറ്റും ഇവര്‍ തങ്ങളുടെ ആശയ പ്രചാരണത്തില്‍ വ്യാപകമായി ഏര്‍പ്പെടുന്നുണ്ട്. പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്‍പായി ഇവരുടെ പ്രവര്‍ത്തനം സംശയകരമായ രീതിയില്‍ വര്‍ദ്ധിച്ചിരുന്നു.

Related Articles

Back to top button