KannurKeralaLatestThiruvananthapuram

കൈവി​ലങ്ങുമായി​ കടലില്‍ ചാടിയ പോക്സോ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി

“Manju”

സിന്ധുമോള്‍ ആര്‍

കാസര്‍കോട്: തെളി​വെടുപ്പി​നിടെ പൊലീസി​നെ വെട്ടി​ച്ച്‌ കൈവി​ലങ്ങുമായി​ കടലി​ല്‍ ചാടി​യ പോക്‌സോ കേസ് പ്രതി​യുടെ മൃതദേഹം പതി​നഞ്ചാം ദി​വസം കണ്ടെത്തി​. കുട്‌ലു സ്വദേശി മഹേഷിന്റെ മൃതദേഹമാണ് ഇന്നുരാവി​ലെ കര്‍ണാടകത്തി​ലെ കോട്ട സ്റ്റേഷന്‍ പരി​ധി​യി​ലെ കടല്‍ത്തീരത്ത് കണ്ടെത്തി​യത്. അഴുകി​യ നി​ലയി​ലായി​രുന്ന മൃതദേഹം വസ്ത്രങ്ങള്‍ പരി​ശോധി​ച്ചാണ് തി​രി​ച്ചറി​ഞ്ഞത്.

ജൂ​ലൈ 22ന് ​കാ​സ​ര്‍​ഗോ​ഡ് ക​സ​ബ ക​ട​പ്പു​റ​ത്ത് തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ച​പ്പോ​ഴാ​ണ് മ​ഹേ​ഷ് ക​ട​ലി​ല്‍ ചാ​ടി​യ​ത്. വി​ദ്യാ​ര്‍​ഥി​നി​യു‌​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തി​ന് മ​ഹേ​ഷ് ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​സ​ബ തീ​ര​ത്ത് ഒ​ളി​പ്പി​ച്ചു​വ​ച്ചി​ട്ടു​ണ്ടെ​ന്ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് തൊ​ണ്ടി​മു​ത​ലി​ന് വേ​ണ്ടി​യാ​ണ് പ്രതി​ക​ളെ ക​ട​ല്‍ തീ​ര​ത്ത് എ​ത്തി​ച്ച​ത്. കസബ കടപ്പുറത്ത് തെളിവെടുപ്പിനിടെയാണ് ഇയാള്‍ കടലില്‍ ചാടിയത്. കോസ്റ്റല്‍പൊലീസി​ന്റെയും ഫയര്‍ഫോഴ്സി​ന്റെയും നേതൃത്വത്തി​ല്‍ തെരച്ചി​ല്‍ നടത്തി​യെങ്കി​ലും കണ്ടെത്താനായി​രുന്നി​ല്ല

Related Articles

Back to top button