Palakkad

പുലിക്കുഞ്ഞുങ്ങളെ തേടി അമ്മപ്പുലി എത്തിയത് മൂന്ന് തവണ

“Manju”

പാലക്കാട്: ഉമ്മിനിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും വനംവകുപ്പ് കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങളെ തേടി അമ്മപ്പുലി എത്തി. മൂന്ന് തവണ അമ്മപ്പുലി ആളൊഴിഞ്ഞ വീട്ടിലെത്തിയെന്നാണ് വനംവകുപ്പ് അറിയിച്ചത്. എന്നാൽ പുലിയെ പിടികൂടാനായില്ല. ഇതേ തുടർന്ന് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെയാണ് 15 വർഷം അടഞ്ഞു കിടന്ന വീട്ടിൽ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തുന്നത്.

ഇന്നലെ രാത്രി 11.4 നും 12..5 നും പുലർച്ചെ 2 മണിയ്‌ക്കും പുലി എത്തി. പുലിയുടെ ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇവിടെ സ്ഥാപിച്ച കൂട്ടിൽ പുലി കയറാത്തതിനാൽ കുറച്ചുകൂടി വലിയ കൂട് സ്ഥലത്ത് സ്ഥാപിക്കുമെന്ന് വാളയാർ റേഞ്ച് ഓഫീസർ അറിയിച്ചു. നിലവിൽ പാലക്കാട് മൃഗാശുപത്രയിലാണ് പുലിക്കുഞ്ഞുങ്ങളുള്ളത്.

അമ്മപ്പുലിയെ പിടികൂടി കുഞ്ഞുങ്ങൾക്കൊപ്പം കാട്ടിലേക്ക് അയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. വനംവകുപ്പിന്റെ ദ്രുതകർമ്മ സേന സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പാലക്കാട് ഉമ്മിനിയിൽ അടഞ്ഞു കിടന്ന വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. 15 ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ലഭിച്ചത്.

Related Articles

Back to top button