LatestPalakkad

രാഷ്ട്രീയ കൊലപാതകങ്ങള്‍ നാഥനില്ലാതായത് രണ്ട് കുടുംബങ്ങള്‍ക്ക്

“Manju”

പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങള്‍ കാരണം ജില്ലയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കുടുംബങ്ങള്‍ക്കാണ് നാഥനില്ലാതായത്. പോപ്പുലര്‍ ഫ്രണ്ട് എലപ്പുള്ളി ഏരിയ പ്രസിഡന്റ് സുബൈറിന്റെ മരണത്തോടെ സുഹൈബ്, സഹദ്, സജാത് എന്നിവര്‍ക്കാണ് പിതാവിനെ നഷ്ടമായത്.
മൂത്താന്തറ ആരപ്പത്ത് വീട്ടിലെ ശ്രീനിവാസന്റെ മരണത്തോടെ മകള്‍ നവനീതയ്ക്കാണ് അച്ഛനെ നഷ്ടമായത്. നവനീത പാലക്കാട് ലയണ്‍സ് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഭാര്യ ഗോപിക കര്‍ണകയമ്മന്‍ എച്ച്‌.എസ്.എസില്‍ അദ്ധ്യാപകയാണ്. അച്ഛന്‍ നഷ്ടമായ മകളെ ചേര്‍ത്തുപിടിച്ച്‌ കുടുംബത്തിന്റെ മുഴുവന്‍ ഭാരവും ഏറ്റെടുക്കേണ്ട അവസ്ഥയിലാണ് ഗോപിക.
ഇതേ അവസ്ഥയിലാണ് സുബൈറിന്റെ ഭാര്യ സീനത്തും മൂന്ന് മക്കളും.

Related Articles

Back to top button