KeralaLatest

പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

“Manju”

കൊച്ചി: വൈപ്പിന്‍ പാലത്തിനടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പഴക്കമുള്ള അജ്ഞാത മൃതദേഹം കാണാതായ തൃക്കാക്കര ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റിലെ സനു മോഹന്റേതാണോ എന്ന് പരിശോധിക്കാനോരുങ്ങി പൊലീസ്.മൃതദേഹത്തിന് നാലു ദിവസത്തിലേറെ പഴക്കമുണ്ട്. പാന്റും ഷര്‍ട്ടുമാണ് വേഷം. ഗോശ്രീ മൂന്നാം പാലത്തിന് അടിയിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ മുളവുകാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

Related Articles

Back to top button