KeralaLatest

പൂരക്കുടകളിലെ ചിത്രത്തിനു പിന്നില്‍ താനെന്ന് സുരേഷ് ഗോപി

“Manju”

തൃശൂര്‍: രാജ്യത്തിനു തൃശൂര്‍ പൂരം നല്‍കുന്ന സമര്‍പ്പണമാണ് ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കുടകളെന്ന് സുരേഷ് ഗോപി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സമയത്ത് ഇതിനു ഏറെ പ്രാധാന്യമുണ്ട്. പാറമേക്കാവ് വിഭാഗത്തിന്റെ പൂരച്ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി, ചന്ദ്രശേഖര്‍ ആസാദ്, വിവേകാനന്ദന്‍, ചട്ടമ്ബി സ്വാമികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ കുടയിലുണ്ട്. താന്‍ തന്നെയാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ടുവച്ചതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി തന്നെ തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് നിയന്ത്രണം വേണമെന്ന് പറയുന്നതിനാല്‍ ഇത്തവണ ഒന്നും ചെയ്യാന്‍ കഴിയില്ല. ഇനി വരാന്‍ പോകുന്ന പൂരങ്ങളില്‍ സുരക്ഷ ഉറപ്പാക്കി അടുത്തു നിന്ന് വെടിക്കെട്ട് കാണാനുള്ള സംവിധാനം ഒരുക്കണം. അടുത്ത വര്‍ഷം മുതല്‍ ബാരിക്കേഡ് സംവിധാനമൊരുക്കി സാങ്കേതിക കാര്യങ്ങള്‍ കൃത്യമായി പാലിച്ച്‌ വെടിക്കെട്ട് നടത്തണം. ഇത്തവണ നിയന്ത്രണം പാലിച്ചുമാത്രമേ പൂരത്തിന്റെ വെടിക്കെട്ട് ആസ്വദിക്കാവൂ. ആര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാവാത്ത തരത്തില്‍ വേണം വെടിക്കെട്ട് നടത്താന്‍.

Related Articles

Back to top button