LatestThiruvananthapuram

സംഗീത സംവിധായകന്‍ സോമശേഖരന്‍ അന്തരിച്ചു

“Manju”

ചലച്ചിത്ര സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു. 77 വയസായിരുന്നു. പരേതരായ ഭാരതി അമ്മയുടേയും പരമേശ്വരന്‍ ഉണ്ണിത്താന്റേയും മകനാണ്. ജാതകം, ആര്‍ദ്രം, അയാള്‍ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകനായിരുന്നു അദ്ദേഹം. ഭാര്യ: ജയമണി. മക്കള്‍: ജയശേഖര്‍, ജയശ്രീ, ജയദേവ്. മരുമക്കള്‍: അഡ്വ.സുധീന്ദ്രന്‍ , മീര. ഇളയ സഹോദരനാണ് സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍.

സംസ്‍കാരം ഇന്ന് വൈകുന്നേരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

Related Articles

Check Also
Close
Back to top button