KeralaLatestThiruvananthapuram

പോത്തൻകോട്ട് കോവിഡ് വ്യാപന സാധ്യത, ആൻ്റിജൻ ടെസ്റ്റ് ഇന്ന് നടത്തുന്നു

“Manju”

രജിലേഷ് കേരിമഠത്തില്‍

പോത്തൻകോട് കോവിഡ് വ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടുതൽ പരിശോധനകൾ നടത്തണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു. പോത്തൻകോട് യു.പി.സ്കൂളിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തികൾ സന്ദർശിച്ച വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ടി ആന്റിജൻ ടെസ്റ്റ് നടന്നുന്നത്. തിരക്കുള്ള ഈ സ്ഥാപനങ്ങളിൽ നൂറുകണക്കിനാൾക്കാരാണ് സന്ദർശിച്ചിട്ടുള്ളത്.

പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ ഒന്നും വെമ്പായം ഗ്രാമപഞ്ചായത്തിൽ മൂന്നും കോവിഡ് 19 പോസിറ്റീവ് കേസുകളാണ് സ്ഥിതീകരിച്ചിരിക്കുന്നത്. ഏഴോളം വ്യാപാരസ്ഥാപനങ്ങൾ വ്യത്യസ്ഥ സമയങ്ങളിൽ കോവിഡ് രോഗികള്‍ സന്ദർശിച്ചതിനാൽ പ്രദേശം മൊത്തത്തില്‍ ഭീതിയിലാണ്.

പോത്തൻകോട്ടെ കോവിഡ് 19 സ്ഥിതീകരിച്ച മെഡിക്കൽ കോളെജ് ജീവനക്കാരനായ വേങ്ങോട് സ്വദേശിയുമായി സമ്പർക്കം പുലർത്തിയ 17 പേരുടെ സ്രവപരിശോധന നടത്തി. നാല് കോവിഡ് രോഗികളിൽ മൂന്നു പേരുടെ ടെസ്റ്റ് ഫലം രണ്ടു ദിവസത്തിനകം ലഭിക്കും.

പോത്തൻകോട് ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലെ ഉടമകൾക്കും ജീവനക്കാർക്കും പി.സി.ആർ ടെസ്റ്റും ആന്റിജൻ ടെസ്റ്റും പോത്തൻകോട്ട് ക്യാമ്പ് സജ്ജീകരിച്ച് നടത്തണമെന്ന് ബി.ജെ.പി. ജില്ലാ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എം.ബാലമുരളി ആവശ്യപ്പെട്ടു. നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും ഡി.എം.ഒ യ്ക്കും പരാതി നൽകി.

Related Articles

Back to top button