IndiaKeralaLatest

22 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി ലുലു മാള്‍ ഇന്ന് വീണ്ടും തുറക്കും

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: 22 ദിവസം അടച്ചിട്ട കൊച്ചി ലുലു മാള്‍ ഇന്ന് വീണ്ടും തുറക്കും. ലുലുമാള്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ തുറന്നു പ്രവര്‍ത്തിക്കും. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് രാവിലെ 9 മുതല്‍ രാത്രി 10 വരെയും, ലുലു കണക്റ്റ് രാവിലെ 10 മുതല്‍ രാത്രി 10 വരെയും തുറക്കും.

ഇടപ്പള്ളിയിലെ ലുലു മാള്‍ ഉള്‍പ്പെടുന്ന കളമശേരി നഗരസഭയിലെ ഇടപ്പള്ളി ടോള്‍ 34-ാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണ്‍ ആയതിനെ തുടര്‍ന്നാണ് 22 ദിവസം മുമ്പ് അടച്ചിട്ടത്. താത്കാലികമായി അടച്ച മാള്‍ തുറക്കുന്ന വിവരം തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ ലുലു അറിയിച്ചു. നേരത്തെ മാള്‍ അടച്ചിടുന്ന വിവരവും ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു. മാള്‍ തുറക്കുന്നത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണെന്ന് മാള്‍ അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button