IndiaLatest

ബാറുകളും റെസ്‌റ്റോറന്റുകളും അടച്ചിടും

“Manju”

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ഡല്‍ഹി സര്‍ക്കാര്‍. റെസ്‌റ്റോറന്റുകളും ബാറുകളും നാളെ മുതല്‍ അടച്ചിടും. ടേക്ക് എവെ, ഹോം ഡലിവറി എന്നിവയ്ക്ക് മാത്രമാണ് അനുമതി. എന്നാല്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ തീരുമാനം.മെട്രോയിലും ബസിലും യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതും ആലോചനയിലുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. എല്ലാവരും മാസ്‌ക് ധരിക്കുകയും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Related Articles

Back to top button