KeralaLatest

തൃശൂര്‍ പൂരം ഇന്ന്

“Manju”

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. കണിമംഗലം ശാസ്താവ് തട്ടകത്തില്‍ നിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ പൂരത്തിന് ആരംഭം കുറിക്കുകയാണ്. കൊറോണ പ്രതിസന്ധിയില്‍ കഴിഞ്ഞ തവണകളെല്ലാം പൂരം മാനദണ്ഡങ്ങളോടെയാണ് നടത്തപ്പെട്ടത്. എന്നാല്‍ ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളില്ലാതെ വിപുലമായാണ് പൂരം ചടങ്ങുകള്‍.

ഇന്ന് രാവിലെ പതിനൊന്നരയ്‌ക്കാണ് മഠത്തില്‍ വരവ് പഞ്ചവാദ്യം. പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് പന്ത്രണ്ടിന് തുടങ്ങും. രണ്ടു മണിയോടെ ഇലത്തിത്തറമേളം. കുടമാറ്റം അഞ്ചു മണിയോടെ ആരംഭിക്കും. രാത്രിയില്‍ എഴുന്നള്ളിപ്പ് ആവര്‍ത്തിക്കും. നാളെ പുലര്‍ച്ചെ മൂന്നിന് പൂരം വെടിക്കെട്ട് നടക്കും. ചരിത്രംകുറിച്ച്‌ തിരുവമ്പാടിക്കായി ചരിത്രത്തിലാദ്യമായി വനിത വെടിക്കെട്ടിന് നേതൃത്വം നല്‍കും. ബുധനാഴ്ച ഉച്ചക്ക് പൂരം ഉപചാരംചൊല്ലി പിരിയും.

ഇക്കുറി തൃശൂര്‍ പൂരത്തിന് വിപുലമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍. ആദിത്യ പറഞ്ഞു. നാലായിരം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. നഗരം മുഴുവനും ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയതായും കമ്മീഷ്ണര്‍ പറഞ്ഞു.

 

Related Articles

Back to top button