IndiaLatest

പ്ര​ശാ​ന്ത് ഭൂ​ഷ​ന്റെ ഖേ​ദ​പ്ര​ക​ട​നം സു​പ്രീം കോ​ട​തി ത​ള്ളി

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: ചീ​ഫ് ജ​സ്റ്റീ​സ് ഉ​ള്‍​പ്പെ​ടെ ജ​ഡ്ജി​മാ​ര്‍​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷന്റെ വി​ശ​ദീ​ക​ര​ണ​വും ഖേ​ദ​പ്ര​ക​ട​ന​വും സു​പ്രീം കോ​ട​തി ത​ള്ളി. അ​ഴി​മ​തി​യെ​ക്കു​റി​ച്ച്‌ പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശം കോ​ട​തി​യ​ല​ക്ഷ്യ​മാ​കു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

കേ​സി​ല്‍ വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കാ​ന്‍ ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ച് തീ​രു​മാ​നി​ച്ചു. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച കോ​ട​തി കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പ്ര​ശാ​ന്ത് ഭൂ​ഷ​ണ് എ​തി​രെ ഹ​രീ​ഷ് സാ​ല്‍​വെ ന​ല്കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യാ​ണ് ഇ​പ്പോ​ള്‍ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. 2009 ല്‍ ​തെ​ഹ​ല്‍​ക്ക മാ​ഗ​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ 16 സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​രി​ല്‍ എ​ട്ട് പേ​രും അ​ഴി​മ​തി​ക്കാ​രാ​ണെ​ന്ന് പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് പ​രാ​തി​ക്ക് ഇ​ട​യാ​ക്കി​യ​ത്.

Related Articles

Back to top button