IndiaLatest

ഇഐഎ കരട് വിജ്ഞാപനത്തില്‍ അ​ഭി​പ്രാ​യം അ​റി​യി​ക്കാ​നു​ള്ള അ​വ​സാ​ന ദി​നം ഇ​ന്ന്

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം 2020ന്‍റെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും അ​റി​യി​ക്കാ​നു​ള്ള അ​വ​സാ​ന ദി​നം ഇ​ന്ന്. ഇ​തു​വ​രെ നാ​ല​ര ല​ക്ഷ​ത്തി​ല​ധി​കം ക​ത്തു​ക​ളാ​ണ് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ലഭിച്ചത്. ഇ​ന്ന് വൈ​കു​ന്നേ​രം വ​രെ കി​ട്ടു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​കും അ​ന്തി​മ വി​ജ്ഞാ​പ​നം പുറത്തിറക്കുക.

മാ​ര്‍​ച്ച്‌ 22നാ​ണ് പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന​ത്തി​നു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ളി​ലെ ഭേ​ദ​ഗ​തി​ക്കാ​യു​ള്ള ക​ര​ട് വി​ജ്ഞാ​പ​നം ത​യ്യാ​റാ​ക്കി​യ​ത്. ഏ​പ്രി​ല്‍ 11നാ​ണ് ക​ര​ട് വി​ജ്ഞാ​പ​നം പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ത്തി​നാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

പരിസ്ഥിതി ആഘാത പഠനമോ മുന്‍കൂ൪ അനുമതിയോ ഇല്ലാതെ വന്‍കിട വ്യവസായ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് അടക്കമുള്ള വിവാദ കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമ൪ശമാണ് ഉയ൪ന്നിരിക്കുന്നത്.

Related Articles

Back to top button