IndiaInternationalLatest

കോവിഷീല്‍ഡ് ഉല്‍പാദനം മരവിപ്പിച്ചു

“Manju”

 

ന്യൂഡല്‍ഹി : സര്‍ക്കാരില്‍ നിന്ന് പുതിയ ഓര്‍ഡര്‍ കിട്ടാഞ്ഞതോടെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് ഉല്‍പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 5 കോടിയിലേറെ ഡോസ് വാക്സീന്‍ സീറം ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സീറവുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ 20 ലക്ഷം ഡോസുകള്‍ കഴിഞ്ഞ ആഴ്ച ബ്രസീലിലേക്കു കയറ്റി അയച്ചിരുന്നു. വിദേശകയറ്റുമതിക്ക് തട‌സ്സമില്ലെങ്കിലും അതിനും വിചാരിച്ച വേഗമില്ലത്രേ.

ഓക്സ്ഫഡ് വികസിപ്പിച്ച്‌ സീറം ഉല്‍പാദിപ്പിക്കുന്ന കോവിഡ് വാക്സീന്‍ ആദ്യ ഡോസില്‍ തന്നെ 67% വരെ കോവിഡ് വ്യാപനം തടയുമെന്നാണ് പഠനം തെളിയിച്ചത്.

Related Articles

Back to top button