InternationalLatest

മൃഗങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചു

“Manju”

വാഷിംഗ്ടണ്‍ : കൊളറാഡോയിലെ ഡെന്‍വര്‍ മൃഗശാലയിലെ 15 ഓളം മൃഗങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചു. രണ്ട് കഴുതപ്പുലികള്‍, പതിനൊന്ന് സിംഹങ്ങള്‍, രണ്ട് കടുവകള്‍ എന്നിവയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
നാഷണല്‍ വെറ്ററിനറി സര്‍വീസസ് ലബോറട്ടറികളുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌, സിംഹങ്ങള്‍ക്ക് അസുഖം വന്നതിനെത്തുടര്‍ന്ന് വിവിധ മൃഗങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. പരിശോധനയിലാണ് മറ്റ് മൃഗങ്ങളിലും രോഗം കണ്ടെത്തിയത്.

ലോകത്ത് കൊറോണ സ്ഥിരീകരിച്ച ആദ്യത്തെ കഴുതപ്പുലികളാണ് ഡെന്‍വര്‍ മൃഗശാലയിലെ എന്‍ഗോസിയും കിബോ. അലസത, മൂക്കില്‍ നിന്ന് സ്രവങ്ങള്‍, ഇടയ്‌ക്കിടെയുള്ള ചുമ എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ മൃഗങ്ങളില്‍ കണ്ടതായി ജീവനക്കാര്‍ പറഞ്ഞു

Related Articles

Back to top button