AlappuzhaKeralaLatest

ചെങ്ങന്നൂർ നഗരസഭയിലെ മത്സ്യ വിപണന നിരോധനം ഭാഗികമായി പിന്‍വലിച്ചു.

“Manju”

അജിത് ജി. പിള്ള
ചെങ്ങന്നൂര്‍: നഗരസഭാ പ്രദേശത്തെ മത്സ്യ വിപണന നിരോധനം ഭാഗികമായി പിന്‍വലിച്ചതായി നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അറിയിച്ചു. മത്സ്യ വിപണനത്തിന് നഗരസഭയില്‍ നിന്നും ലൈസന്‍സ് എടുത്തിട്ടുള്ളവര്‍ക്ക് അതാതു സ്ഥാപനങ്ങളില്‍ വെച്ച് നാളെ മുതല്‍ വിപണനം നടത്താവുന്നതാണ്. ശാസ്താംപുറം ചന്തയിലെ മത്സ്യ വിപണം സംബന്ധിച്ച് കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി നാളെ ഉച്ചയ്ക്ക് 2 ന് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ചന്തയിലേക്കുള്ള തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമാണ് പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അറിയിച്ചു.

Related Articles

Back to top button