KeralaLatestThiruvananthapuram

ചികിത്സയ്ക്കിടെ സുരക്ഷാ ജീവനക്കാരനെ കീഴ്‌പ്പെടുത്തി കടന്നുകളഞ്ഞ രോഗിയെ വീട്ടിൽ നിന്നും കണ്ടെത്തി

“Manju”

 

തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതിന് ശേഷം സുരക്ഷാ ജീവനക്കാരനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഇറങ്ങിപ്പോയ രോഗിയെ വീട്ടിൽ നിന്നും കണ്ടെത്തി. മര്യനാട് സ്വദേശിയായ 32 കാരനാണ് ആശുപത്രിയിൽ നിന്നും കടന്നത്. ഇയാളുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്നു കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കണ്ടെയ്മെന്റ് സോണിൽ നിന്നുള്ള രോഗികൾക്കായി പുതുതായി തുടങ്ങിയ ചികിത്സാകേന്ദ്രത്തിലാണ് സംഭവം. ഭാര്യയ്ക്കൊപ്പം ആശുപത്രിയിലെത്തിയ രോഗിയെ മാനസിക രോഗവിദഗ്ധൻ പരിശോധിച്ച ശേഷം വാർഡിലേയ്ക്കു മാറ്റുന്നതിനിടെയാണ് ഇയാൾ കടന്നു കളഞ്ഞത്. ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് നൽകിയ പരാതിയെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button