Thiruvananthapuram

ആധാരം ജില്ലയ്ക്കകത്ത് എവിടെയും രജിസ്റ്റര്‍ ചെയ്യാം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ആധാരങ്ങള്‍ ജില്ലയ്ക്കകത്തെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന എനിവെയര്‍ രജിസ്‌ട്രേഷന്‍ സബ്രദായം നവംബര്‍ ആദ്യം പ്രാബല്യത്തിലാവും. ഉത്തരവ് ഉടനിറങ്ങും.

ജില്ലാ രജിസ്ട്രാര്‍ക്ക് ആധാരം രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരമാണ് സംസ്ഥാനത്തെ 315 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കും നല്‍കുന്നത്. നിലവില്‍ ജില്ലയിലെ ഏറ്റവും സീനിയറായ സബ് രജിസ്ട്രാര്‍ക്ക് ആ ജില്ലയിലെ ഏത് ഓഫീസ് പരിധിയില്‍വരുന്ന വസ്തുവിന്റെയും രജിസ്‌ട്രേഷന്‍ തന്റെ ഓഫീസില്‍ നടത്താന്‍ അനുമതിയുണ്ട്. പുതിയ സംവിധാനം ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യത്തിനൊപ്പം, അഴിമതിക്കുള്ള സാഹചര്യം കുറയ്ക്കുകയും ചെയ്യും.

Related Articles

Back to top button