KeralaLatest

മലയോര ഹൈവേ ഹരിതാഭമാക്കാൻ വനംവകുപ്പിൻ്റെ തണൽവീഥി പദ്ധതി

“Manju”

എസ് സേതുനാഥ്

സംസ്ഥാനത്തെ മലയോര മേഖലകളെ ബന്ധിപ്പിച്ച് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മലയോര ഹൈവേയുടെ ഇരുവശങ്ങളിലും മരങ്ങൾ നട്ടു വളർത്തുന്ന പുതിയ പദ്ധതിക്ക് തുടക്കമിടുകയാണ് വനംവകുപ്പ്. ”തണൽവീഥി ” എന്ന് പേരിട്ടിരിക്കുന്ന പദ്ധതി കൊല്ലം ജില്ലയിലെ അഞ്ചൽ – കുളത്തൂപ്പുഴ ഭാഗത്താണ് ആദ്യമായി നടപ്പാക്കുക. സാമൂഹ്യവനവത്കരണ വിഭാഗം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെആദ്യഘട്ട ഉദ്ഘാടനം അഞ്ചൽ ആലഞ്ചേരി ജംഗ്ഷനിൽ ഇന്ന് (ജൂലൈ 14) രാവിലെ 10 മണിക്ക്  വനംവകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിർവഹിച്ചു.

അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  രഞ്ജു സുരേഷ്,  ഏരൂർ, കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സുഷാ ഷിബു, പി.ലൈലാ ബീവി, മറ്റ് ജനപ്രതിനിധികൾ, സാമൂഹ്യ വനവത്കരണ വിഭാഗം അഡി.പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇ.പ്രദീപ് കുമാർ, ദക്ഷിണ മേഖല സാമൂഹ്യ വനവത്കരണ വിഭാഗം ഫോറസ്റ്റ് കൺസർവേറ്റർ ഐ.സിദ്ധിക്ക്,
വനം – പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിന്നു ചടങ്ങ് നടത്തിയത്

Related Articles

Back to top button