InternationalLatest

കുരങ്ങു പനിയുടെ പേര് മാറ്റാനൊരുങ്ങി ഡബ്ള്യൂഎച്ച്‌ഒ

“Manju”

ലോകത്ത് വിവിധ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കുരങ്ങു പനിയുടെ പേര് മാറ്റാന്‍ തീരുമാനിച്ച്‌ ലോകാരോ​ഗ്യ സംഘടന. ഈ രോ​ഗവ്യാപനത്തെ ഹെല്‍ത്ത് എമര്‍ജന്‍സായി പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കാന്‍ ചര്‍ച്ച നടക്കവെയാണ് പേര് മാറ്റണമെന്ന ആവശ്യം പരി​ഗണിക്കുന്നത്. ഉടന്‍ തന്നെ പുതിയ പേര് പ്രഖ്യാപിക്കുമെന്ന് ലോകാരോ​ഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം പറഞ്ഞു.

മങ്കി പോക്സ് എന്ന പേരിനെതിരെ ആഫ്രിക്കയിലെ 30 ഓളം വരുന്ന ശാസ്ത്രജ്ഞര്‍ രം​ഗത്ത് വന്നതോടെയാണ് പേരു മാറ്റാന്‍ തീരുമാനിച്ചത്. രോ​ഗത്തിന്റെ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തുടര്‍ച്ചയായി ആഫ്രിക്കയില്‍ നിന്നുള്ള രോ​ഗികളുടെ ഫോട്ടോകള്‍ ഉപയോ​ഗിക്കുന്നതാണ് ഈ ശാസ്ത്ര സംഘം ചൂണ്ടിക്കാട്ടിയത്. മധ്യ ആഫ്രിക്കന്‍ ക്ലേഡ്, വെസ്റ്റ് ആഫ്രിക്കന്‍ ക്ലേഡ് എന്നിങ്ങനെ രണ്ട് വിഭാ​ഗങ്ങളായാണ് ലോകാരോ​ഗ്യ സംഘടന കുരങ്ങു പനിയുടെ വൈറസിനെ തരം തിരിച്ചിരിക്കുന്നത്. ഇതും ശാസ്ത്ര സംഘം ചൂണ്ടിക്കാട്ടുന്നു. നിഷ്പക്ഷവും വിവേചന രഹിതവും കളങ്കപ്പെടുത്താത്തുമായ ഒരു നാമകരണം ആ​ഗോള ആരോ​ഗ്യ സമൂഹത്തിന് കൂടുതല്‍ അനുയോജ്യമാവുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

Related Articles

Back to top button